റഷ്യയിൽ നിന്നുമുള്ള എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ഡോണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ എക്സിലൂടെ പ്രതികരിച്ചു.
വ്യാപാരകരാറില്‍ ഇന്ത്യയും അമേരിക്കയും ചർച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഫോണ്‍ സംഭാഷണം ഉണ്ടായിരിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം വെനിസ്വലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാമെന്ന് മോദി സമ്മതിച്ചു എന്നാണ് ട്രംപിന്റെ അവകാശവാദം. ഇത് യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും.












