ലിസ്ബൺ: പോർച്ചുഗലിൽ നാശം വിതച്ച ‘ക്രിസ്റ്റിൻ’ കൊടുങ്കാറ്റിലും പ്രകൃതിക്ഷോഭത്തിലും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. ഒൻപത് ലക്ഷത്തോളം പേരെ ബാധിച്ച അതിശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പാപ്പ അനുശോചനം രേഖപ്പെടുത്തി.
ദുരന്തത്തിനിരയായവരുടെ ദുഃഖത്തിൽ താൻ ആത്മീയമായി പങ്കുചേരുന്നുവെന്ന് പാപ്പ തന്റെ സന്ദേശത്തിൽ കുറിച്ചു. കൊടുങ്കാറ്റ് മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും തന്റെ പ്രത്യേക പ്രാർത്ഥനകളും ആത്മീയ സാമീപ്യവും പാപ്പ വാഗ്ദാനം ചെയ്തു.












