കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ നടന്ന കൊടിയേറ്റിന് വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ ഏഴിന് കോട്ടയം അതിരൂപതയിലെ നവവൈദീകര്‍ ചേര്‍ന്ന് സമൂഹബലിയര്‍പിക്കും. വൈകുന്നേരം 5.30ന് വിശുദ്ധ യൂദതദ്ദേവൂസിന്റെ കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് പ്രദക്ഷിണം ആരംഭിച്ചു, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കപ്പേളയിലെത്തി പ്രാര്‍ത്ഥന നടത്തി ആറിന് ദേവാലയത്തില്‍ പ്രവേശിക്കും.
തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച്ച, വേസ്പര. 7.15ന് മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ്ദ് ഗ്രോട്ടോയിലെത്തിച്ചു പ്രതിഷ്ഠിക്കും. നാളെ രാവിലെ 6.30ന് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയില്‍ വിശുദ്ധ കുര്‍ബാന, 7.30ന് പള്ളിയില്‍ സുറിയാനി പാട്ടുകുര്‍ബാന, രാത്രി ഏഴിന് ലൂര്‍ദ് കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിലെത്തിച്ചു 8.30ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതോടെ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍.റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും. ഒമ്പതിന് ആരംഭിക്കുന്ന പുറത്ത് നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍, ഫാ.സിറിയക് പടപുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. 9.45ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ.തോമസ് ആനിമൂട്ടില്‍, പത്തിന് കപ്ലോന്‍ വാഴ്ച. 28ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിന് മലങ്കര പാട്ടുകുര്‍ബാന, പത്തിന് തിരുനാള്‍ റാസ-ഫാ.ജോര്‍ജ് കറുകപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.സുനി പടിഞ്ഞാറേക്കര തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, 1.30ന് താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. സമാപനദിനമായ 29ന് രാവിലെ 6.45ന് പരേതരായ പൂര്‍വികര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനം.
ഫോട്ടോ ക്യാപ്- കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് വികാരി റവ.ഡോ.ജോണ്‍സണ്‍ നീലനിരപ്പേല്‍ കൊടിയേറ്റുന്നു.












