കടുത്തുരുത്തി: പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി) ഈ വർഷത്തെ മൂന്നു നോമ്പ് തിരുനാളിന് ഞായറാഴ്ച തുടക്കമാകും. ജനുവരി 25 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ മൂന്നുനോമ്പ് ആചരണം, പുറത്ത് നമസ്കാരം, മുത്തിയമ്മയുടെ ദർശന തിരുനാൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
തിരുനാളിന് മുന്നോടിയായി നാളെ (ശനി) വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ PDM നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷനും നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ അറിയിച്ചു.
- ജനുവരി 25 (ഞായർ): രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, പാട്ടുകുർബാന (ഫാ. മൈക്കിൾ വെട്ടിക്കാട്ട്), 9.30-ന് വിശുദ്ധ കുർബാന (ഫാ. സന്തോഷ് മുല്ലമംഗലത്ത്).
- ജനുവരി 26 (തിങ്കൾ): രാവിലെ 7-ന് നവവൈദികരുടെ സമൂഹബലി. വൈകുന്നേരം 5.30-ന് കപ്പേളകളിലേക്കുള്ള പ്രദക്ഷിണവും ദർശന സമൂഹത്തിന്റെ വാഴ്ചയും നടക്കും. രാത്രി 7.15-ന് മുത്തിയമ്മയുടെ തിരുസ്വരൂപം ലൂർദ് ഗ്രോട്ടോയിലേക്ക് മെഴുകുതിരി പ്രദക്ഷിണമായി കൊണ്ടുപോകും.
- ജനുവരി 27 (ചൊവ്വ): രാവിലെ 6.30-ന് മാർക്കറ്റ് ജംഗ്ഷൻ കപ്പേളയിൽ കുർബാന. രാത്രി 8.30-ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന പ്രസിദ്ധമായ ‘പുറത്ത് നമസ്കാര’ ശുശ്രൂഷകൾക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.
- ജനുവരി 28 (ബുധൻ): രാവിലെ 10-ന് തിരുനാൾ റാസ (ഫാ. ജോർജ് കറുകപ്പറമ്പിൽ), തിരുനാൾ സന്ദേശം (ഫാ. സുനി പടിഞ്ഞാറേക്കര). ഉച്ചയ്ക്ക് 1.30-ന് വിശുദ്ധ കുർബാനയുടെ ആശീർവാദം.
- ജനുവരി 29 (വ്യാഴം): സമാപന ദിവസം രാവിലെ 6.45-ന് പൂർവികർക്കുവേണ്ടിയുള്ള ബലിയും സിമിത്തേരി സന്ദർശനവും.
തിരുനാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പള്ളി അധികൃതർ അറിയിച്ചു. കൈക്കാരന്മാരായ ജോയി മണലേൽ, ജിയോ കുന്നശ്ശേരിൽ, ബിജു പൂവക്കോട്ടിൽ, പ്രസുദേന്തി ജോയി മണലേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.












