ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശത്തിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഇന്നേദിവസം 9.00AM നു പുതുപ്പള്ളി നിയമസഭാ മണ്ഡലം ഔട്ട് റീച്ച് പ്രോഗ്രാം, അരീപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.
കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർറുടെ അധിക ചുമതല ഉള്ള ശ്രീ അഖിൽ എ പരിപാടിയിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രജനി മോൾ വികെ അധ്യക്ഷയായിരുന്നു. ബഹു പുതുപ്പള്ളി എം എൽ എ ശ്രീ ചാണ്ടി ഉമ്മൻ അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. ,കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ് ഇ എസ് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അഡ്വ. സിജു കെ ഐസക്ക് മീനടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഫിലിപ്പ് മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഫിലിപ്പ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാബു പുതുപ്പറമ്പിൽ.
അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുനിൽ തോമസ് വാർഡ് മെമ്പർ ശ്രീ സിബി മാത്യു, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബു ചെറിയാൻ, പോലിസ് സബ് ഇൻസ്പെക്ടർ ആർ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശ്രീ. സുരേഷ് സി കെ കൃതഞ്ജത അറിയിച്ചു. ലഹരി വിരുദ്ധ റാലിയിൽ NSS വളണ്ടിയേഴ്സ്, ,സ്കൗട്ട് & ഗൈഡ് വാളണ്ടിയർ മാർ മറ്റു വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ ഉൾപ്പടെ 200 പേർ പങ്കെടുത്തു.












