2025 ജനുവരി 20 ചൊവ്വാ 1199 മകരമാസം 06
വാർത്തകൾ
🗞️👉 വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വലവൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തിയത് . ധാരാളം സ്ത്രീകളും ധർണ്ണയ്ക്കെത്തിയിരുന്നു
🗞️👉 പരിസ്ഥിതി സൗഹൃദ ഊർജ്ജോത്പാദനത്തിൽ മാതൃകയായി അൽഫോൻസാ കോളജ് .പരിസ്ഥിതി സൗഹൃദ ഊർജ്ജ നിർമ്മാണത്തിലേക്ക് പുതിയ ചുവടുവയ്പിലൂടെ സംസ്ഥാനത്തു തന്നെ മാതൃകയായിരിക്കുകയാണ് കോളജ് . കോളജിൽ 50 കിലോ വോട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് സോളാർ പാനൽ സ്ഥാപിച്ചാണ് മാതൃകാ മുന്നേറ്റം.
അൽഫോൻസാ കോളേജ് ‘ഗ്രീൻ ക്യാമ്പസ്’ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. സംസ്ഥാന-കേന്ദ്ര സർക്കാരിന്റെ സംയുക്ത ധനസഹായപദ്ധതിയായ റൂസ 2.0 ഫണ്ടിലൂടെയാണ് പദ്ധതി നടപ്പാക്കിയത്.
🗞️👉 ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് തീരുമാനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വിഡിയോ പ്രചരിപ്പിച്ച യുവതിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
🗞️👉 ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടാൻ കാരണമാകും. ഇല്ലാ കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ടെന്നും വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞️👉 യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ. പ്രതിരോധ നിക്ഷേപ ഊർജ്ജ ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങൾ കരാറിൽ ഏർപ്പെട്ടത്. ഇന്ത്യൻ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാഷ്ട്രത്തലവന്മാർ ഉഭയകക്ഷി ചർച്ചയും നടത്തി.
🗞️👉 അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വൻസ്ഫോടനം. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനീസ് റസ്റ്ററന്റിന് മുന്നിൽ കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം എന്നാണ് റിപ്പോർട്ട്. ഷെഹർ ഇ നാവിലെ തെരുവിലാണ് സ്ഫോടനമുണ്ടായത്. വിദേശികളടക്കം താമസിക്കുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ലക്ഷ്യമിട്ടത് ചൈനീസ് പൗരൻമാരെയെന്നും മരണസംഖ്യ വർധിക്കുമെന്നുമാണ് റിപ്പോർട്ട്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് കാബൂൾ ഭരണകൂടത്തിൻ്റെ പ്രതികരണം.
🗞️👉 അമിത മദ്യപാനത്തെ തുടർന്ന് ആന്ധ്രാപ്രദേശിൽ രണ്ട് യുവാക്കൾ മരിച്ചു. സോഫ്റ്റ് വെയർ എൻജിനീയേഴ്സായ മണികുമാർ,പുഷ്പരാജ് എന്നിവരാണ് മരിച്ചത്.മദ്യപാന മത്സരത്തെ തുടർന്നാണ് ദുരന്തമുണ്ടായത്. അണ്ണാമയ്യ ജില്ലയിലെ കെ വി പള്ളി, ബന്തവടിപ്പള്ളി വില്ലേജിലാണ് ദുരന്തമുണ്ടായത്. ആറ് സുഹൃത്തുക്കൾ ചേർന്ന് മദ്യപാന മത്സരം നടത്തുകയായിരുന്നു. 19 ടിൻ ബിയറാണ് മണികുമാറും പുഷ്പരാജും ചേർന്ന് കുടിച്ച് തീർത്തത്. വൈകിട്ട് മൂന്ന് മണി മുതൽ ഏഴരമണിവരെയുള്ള സമയത്തായിരുന്നു ഇത്രയധികം മദ്യം കുടിച്ചത്. ഇതോടെ, ഡീ ഹൈഡ്രേഷൻ സംഭവിച്ച് ഇരുവരും ബോധരഹിതരായി.
🗞️👉 മാനന്തവാടിയില്‍ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി ഇത്തവണയും മാനനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ സി കെ ജാനു എന്‍ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫില്‍ അസോസിയേറ്റ് അംഗമായ സാഹചര്യത്തില്‍ ഒരു സീറ്റ് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. വയനാട്ടില്‍ കഴിഞ്ഞ തവണ മാനന്തവാടി ഒഴികെയുള്ള സീറ്റുകളില്‍ യു ഡി എഫിനായിരുന്നു വിജയം.












