ഇന്ത്യയുടേത് ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന് ചിത്രീകരിക്കാനുള്ള ശ്രമമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്എം മഹ്ബുബുല്‍ ആലം പറഞ്ഞു. ഇന്ത്യക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം എന്ന ആവശ്യവുമായി ഇന്‍ക്വിലാബ് മഞ്ച് പാര്‍ട്ടി രംഗത്തെത്തി.
ഇന്‍ക്വിലാണ് മഞ്ച് പാര്‍ട്ടി നേതാവ് ഷെരീഫ് ഉസ്മാന്‍ ഖാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ ആശങ്കറിയിച്ച ഇന്ത്യയുടെ പ്രതികരണത്തിനാണ് ബംഗ്ലാദേശിന്റെ മറുപടി.
ഇന്ത്യയുടെ ആശങ്ക പ്രതിഫലിപ്പിക്കുന്നത് വസ്തുതകളെയല്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം കൃത്യമല്ലാത്തതും അതിശയോക്തിപരവും ആണെന്നും ബംഗ്ലാദേശിന് സാമുദായിക ഐക്യത്തിന്റെ ദീര്‍ഘകാല പാരമ്പര്യം ഉണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ് എം മഹ്ബുബുല്‍ ആലം പ്രതികരിച്ചു.












