കോട്ടയം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ഫോണിൽ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് മദ്യം വീട്ട് പടിക്കൽ എത്തിച്ച് നൽകുന്ന വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്ക് എടുക്കുവാൻ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും ആളറിയാതെ എക്സൈസുകാർക്ക്മദ്യം നൽകുകയുമായിരുന്നു.
ഇയാൾ രാപകലില്ലാതെ വീടുകളിൽ മദ്യമെത്തിക്കുകയും മദ്യപർഇടവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുകയും പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി . ഇയാൾ ഓടിച്ചിരുന്ന KL 05 BA 0564 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിനടിയിലുള്ള ബോക്സിൽ നിന്നും പിൻ സീറ്റിനടയിൽ നിന്നുമാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. എക്സൈസ് പിടിയിലായിരിക്കുബോളും ഇയാളിൽ നിന്നും മദ്യവാങ്ങി പോവാനൊരുങ്ങിയ ആളെ എക്സൈസ് സാക്ഷിയാക്കി കേസിലുൾപ്പെടുത്തി.
മദ്യം വിറ്റ വ കയിൽ ഇയാളുടെ കൈയ്യിൽ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 1500 /- രൂപയും മൊബൈൽ ഫോണും , 5 ലിറ്റർ മദ്യം തൊണ്ടിയായി ഉൾപ്പെടുത്തി കോടതിൽ ഹാജരാക്കി. പിടിയിലായതിനു ശേഷവും നിരവധിയാളുകൾ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ടു












