ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക.
കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുന്‍ഗണന ക്രമം നിശ്ചയിച്ചതെന്നും സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചെയര്‍മാരായ ചര്‍ച്ച കമ്മിറ്റി പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകുന്നതില്‍ നേരത്തെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.












