ഏറ്റുമാനൂർ പുതുതായി കല്ലറയിൽ ആരംഭിക്കുന്ന മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഓണംതുരുത്ത് വില്ലേജ് ഉൾപ്പെട്ടുവെന്നും ഇത് തങ്ങൾ പരിഹരിച്ചുവെന്നും വ്യജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് നാടകം. വസ്തുത മറച്ച് വെച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ട റി എം മുരളിയുടെ ഫ്ലക്സും നാട്ടിലുയർന്നു. കോൺഗ്രസ് നേതാവ് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് കോൺഗ്രസ് വാദം.
മാഞ്ഞൂർ സ്റ്റേഷൻ പരിധിയിൽ ഓണം തുരുത്ത് വില്ലേജ് ഉൾപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞെന്നും പറഞ്ഞായിരുന്നു പരാതി നൽകി. എന്നാൽ പാരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യം ഊഹാപോഹമാണെന്നും അപ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി പൊലീസ് മേധാവി മറുപടി നൽകി.
കല്ലറ പഞ്ചായത്തും വെച്ചൂർ 13 -ാം വാർഡും കടുത്തുരുത്തി 6-ാം വാർഡും ചേർന്നതാണ് മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ പരിധി. ഓണംതുരുത് വില്ലേജ് ഇതിൽ ഉൾപ്പെടുത്താൻ നിർദ്ധേശങ്ങളോ
നടപടികളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് മേധാവി മറുപടിയിൽ പറഞ്ഞു.
എന്നാൽ ഓണംതുരുത്ത് വില്ലേജ് മാഞ്ഞൂർ സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടുവെന്നും ഇവിടുള്ളവർ കേസുകളുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ കോടതിക്ക് പകരം വൈക്കത്തിനെ ആശ്രയിക്കണമെന്നും ഇത് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടാവുമെന്നും തെറ്റിദ്ധാരണ പരത്തി. തുടർന്ന് കോൺഗ്രസ് നേതാവ് ഇത് പരിഹരിച്ചെന്നും പ്രചരിപ്പിച്ചു.
തൊട്ട് പിന്നാലെ കോൺഗ്രസ് നേതാവിൻ്റെ ഫ്ലക്സും നാട്ടിലുയർന്നു.പ്രമുഖ പത്രത്തിൽ വ്യാജ വാർത്തയും നൽകി. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ്
മുന്നിൽ കണ്ട് ജനങ്ങളെ പ്രീതി നേടാൻ കൊൺഗ്രസ് നടത്തുന്ന നാടകമാണിതെന്നും സിപിഐ എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് പറഞ്ഞു.












