കുറുപ്പന്തറ: മാഞ്ഞൂര്‍ മകുടാലയം സെന്റ് തെരേസാസ് ദൈവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടുനുബന്ധിച്ചു നേര്‍ച്ചയായി ലഭിച്ച ഏലയ്ക്കാമാല ലേലത്തില്‍ പോയത് ലക്ഷത്തിനുമേലുള്ള തുകയ്ക്ക്. അമ്പാട്ട് മോളമ്മയാണ് 1.25 ലക്ഷം രൂപയ്ക്ക് മാല ലേലം വിളിച്ചെടുത്തത്.
മൂന്ന് ഏലയ്ക്കാമാലകളും ഒരു വെള്ളി ജപമാലയുമാണ് നേര്‍ച്ചയായി ലഭിച്ചത്. ഇതാണ് ലേലത്തില്‍ വച്ചത്. മൂന്ന് ഏലയ്ക്കാമാലകളില്‍ രണ്ടെണ്ണം സഹോദരങ്ങളായ പാറശ്ശേരില്‍ റ്റിബി, റ്റിന് എന്നിവരാണ് ലേലം വിളിച്ചെടുത്തത്. ലക്ഷത്തിനടുത്ത തുകയ്ക്കാണ് ഇതും ലേലത്തില്‍ പിടിച്ചത്. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിച്ചത് മോളമ്മയാണ്.
ഏല്ലാവര്‍ഷവും ഇത്തരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന ഏലയ്ക്കമാലാ പള്ളിയില്‍ തിരുനാളിന് ശേഷം ലേലം വിളിച്ചു നല്‍കും. നേര്‍ച്ചയായി ലഭിക്കുന്ന ഏളയ്ക്കാമാല മാതാവിന്റെ കഴുത്തിലണിയിച്ച ശേഷം ലേലം വിളിച്ചു വിശ്വാസികള്‍ക്ക് നല്‍കും.













