എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിന് മേൽ സമ്മർദം ശക്തമാക്കി കോൺഗ്രസ്. രാജിവെച്ചേ മതിയാകൂ എന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന. രാഹുലിനെ രമേശ് ചെന്നിത്തലയും
കൈവിട്ടു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്. ബിഹാറിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ കെ സി വേണുഗോപാൽ നേതാക്കളുമായി ആശയ വിനിമയം നടത്തും. എന്നാൽ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
പൊതു പ്രവർത്തകൾ വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ക്രിസ്റ്റൽ ക്ലിയർ ആവണമെന്നായിരുന്നു ടി എൻ പ്രതാപൻ പ്രതികരിച്ചത്. മുകേഷിനെ ഉയർത്തിയുള്ള രാഷ്ട്രീയ പ്രതിരോധം കൊണ്ട് മാത്രം കാര്യമില്ലെന്നാണ് നേതാക്കളിൽ പലരും അഭിപ്രായപ്പെടുന്നത്.













