ജയിച്ചുക്കൊണ്ട് പടിയിറങ്ങുക എന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മത്സരത്തിന് വിൻഡീസ് സൂപ്പർ താരം ആന്ദ്രേ റസ്സൽ കളത്തിൽ ഇറങ്ങിയതെങ്കിലും, ഓസ്‌ട്രേലിയക്ക് മുന്നിൽ
മുട്ടുമടക്കേണ്ടി വന്നു. എങ്കിലും റസ്സൽ തന്റെ പതിവ് തെറ്റിച്ചില്ല. കയ്യിൽ ബാറ്റേന്തിയാൽ, അടിച്ചുപറത്തുക എന്നതാണ് റസ്സലിന്റെ രീതി. തന്റെ അവസാന മത്സരത്തിലും പതിവ്
തെറ്റിക്കാതെ നാല് സിക്സുകളും രണ്ട് ബൗണ്ടറിയും അടക്കം അദ്ദേഹം 36 റൺസെടുത്തു. അതിൽ, ആദ്യ ഷോട്ട് ഗാലറിയിലെ സൈറ്റ് സ്ക്രീനും തുളച്ചുകൊണ്ടായിരുന്നു പറന്നത്.













