മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ നേപ നഗർ ഗ്രാമത്തിൽ ക്രൈസ്‌തവർക്കുനേരേ ക്രൂരമായ ആക്രമണം. വലതുപക്ഷ ഹിന്ദുത്വവാദികള്‍ ദളിത് ക്രൈസ്തവരെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചുവെന്നുവിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 22ന്
രാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു വിവരം പുറംലോകമറിയുന്നത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക
സുവിശേഷപ്രഘോഷകനായ ഗൊഖാരിയ സോളങ്കി വെളിപ്പെടുത്തി. നൂറ്റിഅന്‍പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.













