സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട് കുന്നുംപുറത്ത് നിർമിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസന മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്ഘാടനം ചെയ്യും. 130 സ്ത്രീകൾക്ക് ഇവിടെ താമസിക്കാം. എട്ടുകോടിയോളം രൂപ ചെലവിട്ടാണ് നിർമാണം നടന്നത്. ഷട്ടിൽ കോർട്ട്, സൗജന്യ വൈഫൈ, അംഗപരിമിതിയുള്ളവർക്ക് പ്രത്യേക മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ ജോലിക്കാരായ അമ്മമാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision