തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര
സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍
ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്.















