മൂന്ന് പേരുടെ ജീവനെടുത്ത കൊട്ടാരക്കര മുക്കോണിമുക്ക് അപകടത്തിൽ രണ്ട് എം വി ഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ്
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വാഹനത്തിന് ഫിറ്റ്നസ് നൽകിയതിൽ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ അടക്കം പറഞ്ഞിരുന്നു.വാഹനം പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ വേഗത കുറച്ചില്ല. എഫ്ഐആറിലും അതുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.















