എറണാകുളം വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കൽ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി കെ യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ തുക നൽകിയ തങ്ങളെ ഒഴിവാക്കി എന്നാണ്
കമ്പനിയുടെ വാദം. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. പൊളിക്കലിന് മുന്നോടിയായുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന് തുടരാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 26 നിലയുള്ള രണ്ട് ടവറുകളാണ് പൊളിച്ച് നീക്കുന്നത്. പ്രവൃത്തി പരിചയത്തിൽ
ഒന്നാം സ്ഥാനം എഡിഫെയ്സിനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്. ‘ബി’, ‘സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.















