തൃശ്ശൂരിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ചെറുതുരുത്തിയിൽ ഒരു വീട്ടിലെ മൂന്നു കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 12, 8,4 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. അതേസമയം, കോഴിക്കോട്
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതൻറെ നില അതീവ ഗുരുതരമായി തുടരുന്നു. ജില്ലയിൽ പുതിയ നിപ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മെഡിക്കൽ കോളജിൽ
നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 9 പേരിൽ 6 പേർ ആശുപത്രി വിട്ടു. നിലവിൽ 3 പേർ മാത്രമാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്നത്.















