ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്കി ദുബായ് പൊലീസ്. താത്കാലിക ജോലിക്കാരെ നിയമിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം. മോഷണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.
താത്കാലിക ജോലികള്ക്കുള്പ്പടെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധചെലുത്തണമെന്നാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കു്നത്. മണിക്കൂറുകളുടെ ആവശ്യത്തിന് പലരും ലൈസന്‍സില്ലാത്ത തൊഴിളാളികളെ ഹയര്‍ ചെയ്യാറുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം. വീട്ടിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്. പണവും, ആഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും മറ്റും സുരക്ഷിതമായ ഇടങ്ങളില്‍ സൂക്ഷിക്കണം.
ഏത് തൊഴിലാളിയുടെയും തിരിച്ചറിയല്‍ രേഖപരിശോധിച്ചതിന് ശേഷമാകണം ജോലിക്ക് പ്രവേശിപ്പിക്കേണ്ടത്. കുട്ടികളെയും പ്രായമായവരേയും ജോലിക്കാര്‍ മാത്രമുള്ളപ്പോള്‍ കഴിവതും വീടുകളില്‍ ഒറ്റയ്ക്കാക്കരുതെന്നും നിര്‍ദേശമുണ്ട്.താല്‍ക്കാലിക വീട്ടുജോലിക്കാരുടെയോ മണിക്കൂര്‍ ജീവനക്കാരുടെയോ സംശയാസ്പദമായ പ്രവൃത്തികളോ പെരുമാറ്റമോ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.















