പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല മൂന്നുതവണ മുഖ്യമന്ത്രിയായി. നായനാരുടെ കൂടെയുള്ള ഒരു നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നു. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല.
നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നു. നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. ഇ കെ നായനാർ വിടപറഞ്ഞിട്ട് 22 വർഷങ്ങൾക്കിപ്പുറവും മരിക്കാത്ത ഓർമയാണ്.
അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും പ്രസക്തമാണ്. മെയ് 19നാണ് നായനാർ ദിനം. കേരളത്തിനെ ഇന്ന് കാണുന്ന പോലെ പകപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ സർക്കാരുകളിൽ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.















