കേരള മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വിഷയത്തില്‍ അന്തിമതീരുമാനമായില്ല. ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.
കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട
ചര്‍ച്ച മൂന്ന് മണിക്കൂറുകളാണ് നീണ്ടത്. എന്നിട്ടും തീരുമാനമായില്ല. മൂന്ന് നേതാക്കളോടും വിശദമായി സംസാരിച്ചു. നാളെ വീണ്ടും ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. സോണിയാ ഗാന്ധിയുമായി കൂടി ഹ്രസ്വചര്‍ച്ച നടത്തിയതിനു ശേഷം വൈകാതെ പ്രഖ്യാപനം നടത്തും.















