2026 ഏപ്രിൽ 07 ചൊവ്വ 1199 മീനം 24
വാർത്തകൾ
👉📰 താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്‍. യുഎസ് മുന്നോട്ടുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തള്ളിക്കൊണ്ട് ഇറാൻ തങ്ങളുടെ ഔദ്യോഗിക മറുപടി പാകിസ്താന് കൈമാറി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.
👉📰 ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനകാര്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് നല്‍കുന്നതില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
👉📰 നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തടഞ്ഞ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയും സംഘവും നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്നാണ് ആരോപണം. യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റാണ് പുറത്തെത്തിയത്. അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണു എന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തെത്തിയതോടെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന ആരോപണം എസ്എഫ്‌ഐയും മറ്റ് ഇടത് സംഘടനകളും വ്യാപകമായി ഉന്നയിക്കുകയാണ്.
👉📰 വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണം വലിയ തോതിലുള്ള ഒരു സംഘടിതമായ കൊള്ളയാണെന്ന് എൻ.എസ്. നുസൂർ. ഈ വിഷയത്തിൽ വസ്തുതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകി. 5 കോടി 38 ലക്ഷം രൂപയുടെ കണക്കാണ് പാർട്ടി പറയുന്നത്.
👉📰 ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
👉📰 കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയാളും അറസ്സിൽ. ആർ എസ് എസ് പ്രവർത്തകൻ ചുണ്ടയിൽ സ്വദേശി പള്ളിത്ത് ഞാലിൽ വീട്ടിൽ എ അമൽ രാജ് ആണ് അറസ്റ്റിലായത്. അമലിനെ കാപ്പ കേസിൽ ഉൾപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.രണ്ട് ആർഎസ്എസുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ പൂവത്തൂരിലെ യു പി അർജുന്റെ വീടിന് നേരെയാണ് കഴിഞ്ഞ ആഴ്ച ബോംബ് എറിഞ്ഞത്.രാത്രി 12.40 ഓടെയാണ് സംഭവം. ബോംബ് വീട്ടിന്റെ വരാന്തയിലാണ് വീണത്.
👉📰 കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. സ്‌പൈസി ഹോട്ടലുടമ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി ഇര്‍ഷാദ് പിടിയിലായി. സക്കീര്‍ ഹുസൈന്റെ കടയ്ക്കലിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ഇര്‍ഷാദ്. ശമ്പള പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഇയാള്‍ ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഹോട്ടലുടമയും ജീവനക്കാരനും തമ്മില്‍ വീണ്ടും ശമ്പളത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ താമസിക്കുന്നയിടത്തേക്ക് ഇര്‍ഷാദ് ആയുധവുമായി എത്തുകയും കുത്തുകയുമായിരുന്നു.















