ഐസി ബാലകൃഷ്ണനെ ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻറെ കുടുംബം. പ്രിയങ്ക ഗാന്ധിക്കെതിരെ നവമാധ്യമ കുറിപ്പുമായി കുടുംബം രംഗത്തെത്തി.
കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന് പ്രിയങ്ക ഗാന്ധി വാക്ക് നൽകിയിരുന്നു. അത് നാടകം മാത്രമായിരുന്നു എന്ന് സംശയിക്കുന്നു.അച്ഛൻറെ മരണത്തിന് പ്രതിചേർക്കപ്പെട്ട ഐസി ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. പ്രിയങ്ക ഗാന്ധി പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാൻ ആണോ ഞങ്ങളെ ആശ്വസിപ്പിച്ചത് ?. കുറ്റാരോപിതർക്ക്
അധികാരം നൽകുന്നതാണോ നീതി?. പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾ പിആര്‍ സ്റ്റണ്ട് മാത്രമാണോ?. ഐസി ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണ് ? കുടുംബത്തിൻറെ കണ്ണീരിനെ ചവിട്ടി മെതിക്കുന്ന ഈ നീക്കം മാപ്പില്ലാത്ത ചതി ആണെന്നും കുടുംബം ഫേസ്ബുക്കിൽ കുറിച്ചു.













