spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 11

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 11

spot_img

Date:

വാർത്തകൾ

🗞️👉 ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.  എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പൊലീസിനും തൊഴില്‍വകുപ്പിനും നല്‍കിയ നിര്‍ദേശം.

🗞️👉 പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്.  കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

🗞️👉 രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും.
മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കുക. ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കുതിച്ചുയര്‍ന്നതാണ് കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

🗞️👉 നാട്ടിക എംഎല്‍എ സിസി മുകുന്ദനെ സിപിഐ പുറത്താക്കിയതിന് പിന്നാലെ മുകുന്ദനുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. സി സി മുകുന്ദന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ പിന്തുണയ്ക്കണമെന്ന് മുകുന്ദന്‍ എഎപി നേതാക്കളോട് പറഞ്ഞു. 

🗞️👉 ഇറാനുമായി ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍. ഈ ശത്രുതയും സംഘര്‍ഷവും എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു. എന്നാണ് യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. എന്നിരിക്കിലും തങ്ങള്‍ക്ക് സമയമായെന്ന് തോന്നുന്നയുടന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങളുടെ അമേരിക്കന്‍ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തുമെന്നും സാര്‍ വ്യക്തമാക്കി. 

🗞️👉 ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ 20 മടങ്ങ് അധികം ശക്തമായ ആക്രമണം ഇറാന്‍ നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്‍. ട്രംപിന്റെത് പൊള്ളയായ ഭീഷണികളാണെന്ന് ഇറാന്റെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ജനത ട്രംപിന്റെ ഭീഷണികളെ ഭയപ്പെടരുതെന്നും ലാരിജാനി പറഞ്ഞു. 

🗞️👉 ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക്‌സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇതോടെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ നിക്ഷേപം എളുപ്പമാകും. 

🗞️👉 മന്ത്രി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. ഗണേഷ് കുമാറിന്റേത് വ്യക്തിപരമായ വിഷയമായാണ് കാണുന്നതെന്നും ആ കാര്യത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. പക്ഷേ ഈ കാര്യത്തില്‍ സിപിഐഎം മൗനം വെടിയണം. എല്ലാവരുടെയും വ്യക്തിപരമായ കാര്യത്തില്‍ മോറല്‍ പൊലീസിംഗ് നടത്തുന്നവരാണ് സിപിഐഎം. സിപിഐഎം എന്നതിലെ എം അര്‍ഥമാക്കുന്നത് മോറല്‍ പൊലീസിങ് എന്നാണ്. ഇനിയെങ്കിലും മോറല്‍ പൊലീസിംഗ് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണം. മന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോള്‍ കൈ തല്ലിയൊടിച്ചു എന്ന് പറഞ്ഞവരാണ് സിപിഐഎം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കും ഇപ്പോള്‍ മൗനമാണല്ലോ എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

🗞️👉 പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സർക്കാർ ഉറപ്പാക്കണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🗞️👉 പാല മുനിസിപ്പാലിറ്റിയുടെ ഇന്ന് (11/03/2026)അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച പാലാ നഗരസഭ ഭരണസമിതിയുടെ യാണ് പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ,മായാ രാഹുൽ ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും കൗൺസിലർമാരും പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related