യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎഇ അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നടപടി പുരോഗമിക്കുന്നു. യുഎഇയിൽ ഇന്ന് പുലർച്ചെ 2 തവണയാണ് അലർട്ട് മെസേജുകൾ ലഭിച്ചത്.
ദുബായ് എയർപോർട്ടിൽ അക്രമണം ഉണ്ടായെന്ന പ്രചാരണം അധികൃതർ തള്ളി. ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതി ഇറാൻ തുടരുകയാണ്. എല്ലാ രാഷ്ട്രങ്ങളെയും കഴിഞ്ഞ മണിക്കൂറുകളിൽ ഉൾപ്പടെ ആക്രമിച്ചു.
ബഹ്റൈനിൽ പൊതുനിരത്തിൽ കൂട്ടം കൂടുന്നത് നിരോധിച്ചു. ആക്രമത്തിൽ പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് ആശുപത്രിയിൽ സന്ദർശിച്ചു. ബഹ്റൈനിലാണ് കഴിഞ്ഞ മണിക്കൂറുകൾ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലർച്ചെ മുതൽ നിരവധി തവണ സൈറൺ മുഴങ്ങി.













