അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.വാഗമണ്ണിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. സിറിയക്കിന്റെ പിതാവിനെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. ദിവസങ്ങൾക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ് പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.













