2025 മാർച്ച് 04 ബുധൻ 1199 കുംഭം 21
വാർത്തകൾ
🗞️👉 സംയമനം പാലിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ആശങ്കയറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ സംയമനം പാലിക്കാന്‍ ഇറാനോട് പറഞ്ഞുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും ഇത് മധ്യപൂര്‍വേഷ്യയിലാകെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും ഇറാനെ ഓര്‍മിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
🗞️👉 ഇറാന്‍ തന്ത്രപ്രധാന ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ നിര്‍ണായക നീക്കവുമായി സൗദി അരാംകോ. കിഴക്കന്‍ തീരത്ത് നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖം വഴി എണ്ണ കയറ്റുമതിക്കാണ് സൗദി നീക്കം നടത്തുന്നത്. രാജ്യത്തിന് കുറുകെ കിടക്കുന്ന ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്ലൈന്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് അരാംകോ അറിയിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ പുതിയ പാത സഹായകരമാകുമെന്നും ചെങ്കടല്‍ തീരത്തെ യാമ്പു തുറമുഖം വഴി കയറ്റുമതി വേഗത്തിലാക്കാന്‍ സാധിക്കുമെന്നുമാണ് സൗദി പ്രതീക്ഷിക്കുന്നത്. റോയ്‌ട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
🗞️👉 മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ സാധാരണ നിലയിലേയ്ക്ക്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗലാപുരം സര്‍വീസുകള്‍ നാളെ തുടങ്ങും. കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് സര്‍വീസ് വിവരങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പരിശോധിക്കണണമെന്നാണ് നിര്‍ദേശം.
🗞️👉 ഇറാനെതിരെ യുദ്ധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയ ഭരണകൂടം വരും. റെസ പഹൽവിയെ പോലെയുള്ളവർ വന്നേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ വ്യോമ, നാവിക സേനകളെ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ നന്നായി പ്രവർത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിലുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
🗞️👉 ഗൾഫ് മേഖലയിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ. നാളെ മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 58 സർവീസുകൾ ഉണ്ടാകും. 30 സർവീസുകൾ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 28 സർവീസുകളും നടത്തും. ഇന്ന് ഇന്ത്യൻ കമ്പനികൾ 24 സർവീസുകളാണ് നടത്തിയത്. കൂടുതൽ അന്താരാഷ്ട്ര കമ്പനികളുടെ വിമാന സർവീസുകളും ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ നിന്നും മസ്‌കത്തില്‍ നിന്നുമാകും ഇന്‍ഡിഗോ സര്‍വീസ് നടത്തുക. യുഎഇയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും. ടിക്കറ്റെടുത്ത് കുടുങ്ങിപ്പോയവരെ വിവരങ്ങള്‍ അറിയിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് യാത്രക്കാർ വന്നാൽ മതിയെന്ന് വിമാന കമ്പനികൾ പറഞ്ഞു.
🗞️👉 കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ബിജുവിനെയാണ് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു.
🗞️👉 ശിവഗിരിമഠം ഗുരുധർമ്മപ്രചരണ സഭ പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഏകദിന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ശിവഗിരിമഠാധിപതി ഡോ. സച്ചിദാനന്ദസ്വാമികൾക്ക് സ്വീകരണവും മാർച്ച് എട്ടിന് പാലായിൽ നടക്കുമെന്ന് ഭാരവാ ഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️👉 കടുത്തരുത്തി സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിന്റെ 87-ാമത് വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. നാടിന് ദിശാബോധം നല്‍കുന്ന തിലക കുറിയായി ഈ കാലമത്രയും നിലകൊള്ളാന്‍ സെന്റ് ജോര്‍ജ് സ്‌കൂളിന് കഴിഞ്ഞതായി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോയി ജോര്‍ജ് പറഞ്ഞു.
🗞️👉 പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.വ്യാപാര, കപ്പൽ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
🗞️👉 33 KV ലൈൻ ടച്ചിംഗ് ജോലികൾ ഉള്ളതിനാൽ 03/03/2026 ചൊവ്വാഴ്ച്ച കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ചാക്കിരിമുക്ക്, ആയാംകുടി,മധുരവേലി, കപിക്കാട്, പുത്തൻപള്ളി, ചന്തപ്പറമ്പ്, കളമ്പുകാട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും













