മാതൃവേദി കാവുംകണ്ടം യൂണിറ്റ് വനിതാദിനാഘോഷം നടത്തി

Date:

കാവുംകണ്ടം: മാതൃവേദി കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വനിതാദിനാഘോഷം നടത്തി. പ്രസിഡന്റ്‌ കൊച്ചുറാണി ജോഷി ഈരൂരിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ലിസി ജോസ് ആമിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണംനടത്തി. കടനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി തമ്പി ഉപ്പുമാക്കൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ പ്രാതിനിത്യം ലഭിക്കുന്നുണ്ട്, ഇല്ല എന്ന വിഷയത്തെക്കുറിച്ച് ഡിബേറ്റ് നടത്തി. ഷൈബി തങ്കച്ചൻ താളനാനിക്കൽ ബെസ്റ്റ് ഡിബേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ജോയ്‌സ് ബിജു, ഷൈനി തെക്കലഞ്ഞിയിൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

കാവുംകണ്ടം അംഗൻവാടിയിൽ 20 വർഷം അധ്യാപികയായി സേവനമനുഷ്ഠിച്ച കാർത്ത്യായിനി കിഴക്കേനാത്തിനെ വനിത ദിനത്തിൽ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാകായികമത്സരങ്ങൾ നടത്തി. അജിമോൾ പള്ളിക്കുന്നേൽ സമ്മേളനത്തിലെ മികച്ച ഭാഗ്യശാലിയായ വനിത രത്നമായി തെരഞ്ഞെടുക്കപ്പെട്ടു.

ക്വിസ് മത്സരത്തിൽ ഷേർലി മാളിയേക്കൽ, ബിൻസി ഞള്ളായിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ വിജയികളായവർക്ക് ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. ലാലി ജോസ് കിഴക്കേക്കര, സൗമ്യ ജസ്റ്റിൻ മനപ്പുറത്ത്, വത്സമ്മ രാജു അറക്കകണ്ടത്തിൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ലാലി തേനംമാക്കൽ, ലിസി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ...

റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി

പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ...

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്....

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ...