നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം.
കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്മായര് ഉള്‍പ്പെടെയുള്ളവര്‍ പ്രദിക്ഷണത്തിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ഇരട്ടിയിലേറെ ആളുകള്‍ ഇത്തവണ പങ്കെടുത്തുവെന്നാണ് നിരീക്ഷണം.
ഈ മഴയുള്ള കാലാവസ്ഥയിൽ ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആളുകള്‍ കൂട്ടമായി എത്തിയതില്‍ സന്തോഷമുണ്ടെന്ന് കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നു ആളുകള്‍ കുറയുമോയെന്ന് നിശ്ചയമില്ലായിരിന്നുവെന്നും എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ പങ്കാളിത്തം ആയിരിന്നുവെന്നും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ഭക്തിയില്‍ ഏറെ മതിപ്പ് തോന്നിയെന്നും വൈദികന് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision