വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ വിടവാങ്ങി

Date:

എം‌എസ്‌ടി സമൂഹാംഗവും സീറോ മലബാര്‍ സഭ വൈദികരത്നം പദവി നല്‍കി ആദരിക്കുകയും ചെയ്ത ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (99) അന്തരിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് മിഷ്ണറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തിഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എം‌എസ്‌ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാമികത്വത്തിൽ നടക്കും.

1955 ലാണ് ഫാ. സെബാസ്റ്റ്യൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് പാലാ രൂപതയിലെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനർ സെമിനാ രിയിലുമായി അനേകം വൈദികവിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. എംഎസ്ടി സമൂഹത്തിന്റെ ഡയറക്‌ടർ ജനറലായും സേവനമനുഷ്ഠിച്ചു. 25 മെത്രാന്മാരും അഞ്ഞൂറിലധികം വൈദികരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.

ലളിതമായ ജീവിതശൈലിയും മാതൃകാജീവിതവും സഭയ്ക്ക് വ്യത്യസ്തമായ രീതിയിൽ നൽകിയ സംഭാവനകളും കണക്കിലെടുത്ത് സീറോ മലബാർ സഭ അദ്ദേഹത്തെ 2016 ൽ വൈദിക രത്നം പുരസ്‌കാരം നൽകി ആദരിച്ചു. ചേർപ്പുങ്കൽ തുരുത്തേൽ പരേതരായ ദേവസ്യ-റോസ ദമ്പതികളുടെ മകനാ ണ്. സഹോദരങ്ങൾ: പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസ്, ഏലിക്കുട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ...

റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി

പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ...

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്....

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ...