കാരുണ്യമുള്ള പൊതുപ്രവർത്തകനെന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പക്ഷാന്തരമന്യേ ജനഹൃദയങ്ങളിൽ മായാത്ത ശില്പമായി തിളങ്ങുന്ന അതുല്യ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്നും കർദിനാൾ കൂട്ടിച്ചേർത്തു. എറണാകുളം DCCയുടെ ആഭിമുഖ്യത്തിൽ TDM ഹാളിൽ സംഘടിപ്പിക്കപ്പെട്ട ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധി എന്ന നിലയിൽ അനേകർക്ക് അദ്ദേഹം ചെയ്ത നന്മയുടെ സാക്ഷ്യമാണ് പുതുപ്പള്ളി സെമിത്തേരിയിലേക്കുള്ള അണമുറിയാത്ത ജനപ്രവാഹം സൂചിപ്പിക്കുന്നത്. ചങ്ങനാശ്ശേരി സെന്റ് ബർക്കുമൻസ് കോളേജിൽ ബിരുദപഠനം നടത്തിയ കാലം മുതൽ ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ കർദിനാൾ പങ്കുവെച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് പ്രവേശിക്കുകയും പടിപടിയായി ഉയർന്നുവരുകയും ചെയ്ത നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. എപ്പോഴും ജനക്കൂട്ടത്തിനിടയിൽ ആയിരുന്നെങ്കിലും വ്യക്തിപരമായി സൗഹൃദം സൂക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി ജനപ്രതിനിധികൾ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും കർദിനാൾ അഭിപ്രായപ്പെട്ടു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി വേദിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി പുഷ്‌പാർച്ചന നടത്തി ആദരവർപ്പിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision