സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

Date:

ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ ഇന്നു ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.

സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ വീണ്ടും ക്ഷണിച്ചു. പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദർശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂർണ്ണതയിൽ ദൈവഹിതപ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.

സീറോമലബാർ സഭാ പ്രതിനിധികളായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവരോടോപ്പം സിനഡിൽ സംബന്ധിക്കുന്ന മറ്റു മലയാളികളും ഈ കൂടിക്കാഴ്ച്ചയിൽ പങ്കുചേർന്നു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഗൾഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായിൽനിന്നുള്ള മാത്യു തോമസ്, സിനഡൽ മീഡിയ ടീം അംഗമായ ഫാ. ജോർജ് പ്ലാത്തോട്ടം എസ്‌ഡി‌ബി, സിനഡൽ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെൽത്തങ്ങാടി രൂപതാംഗം ഫാ. ടോമി കള്ളിക്കാട്ട്എന്നിവരുകൂടിക്കാഴ്ച്ചയിൽപിതാക്കന്മാരോടൊപ്പം സന്നിഹിതരായിരുന്നു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....