സിസ്റ്റർ റാണി മരിയയുടെ ജീവിതക്കഥ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്കു ഓസ്‌കർ നോമിനേഷൻ

Date:

സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കർ നോമിനേഷൻ ലഭിച്ചു. പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച വിവരം ഓസ്‌കാർ അവാർഡ് സമിതിയുടെ വെബ്സൈറ്റിൽ ഇന്നലെ രാത്രി പ്രസിദ്ധപ്പെടുത്തി.സിനിമയിലെ ‘ഏക് സപ്‌ന മേരാ സുഹാന, ജെൽത്താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിൻ്റെ തനിമയിൽ തയാറാക്കിയ പാട്ടുമാണ് അവാർഡിന് പരിഗണിക്കുക. വിവിധ ലോക ഭാഷകളിൽ 94 ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കു നോമിനേഷൻ നേടിയിട്ടുള്ളത്. 2023ൽ ഇന്ത്യൻ സിനിമകളിൽ നിന്നു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’.വലിയ അഭിമാനത്തോടെയാണ് ഓസ്‌കർ നോമിനേഷനെ കാണുന്നതെന്ന് അൽഫോൻസ് ജോസഫും സംവിധായകൻ ഷെയ്‌സൺ പി. ഔസേഫും പറഞ്ഞു.

മികച്ച സിനിമയ്ക്കുള്ള ഓസ്‌കർ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. നവംബർ 17ന് കേരളത്തിൽ റിലീസ് ചെയ്‌ത ”ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ തിയറ്ററുകളിൽ 25 ദിവസം പിന്നിട്ടു. വിദേശത്തും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...