പാലാ: ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളു ടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ് ഹാർട്ട് യു . പി.സ്കൂളിന്റെ “ഒരു തുള്ളി കരുതൽ “കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ “അമൃതധാര ” യും മൂന്നാം സ്ഥാനം ഉരുളികുന്നം സെന്റ് ജോർജ് യു.പി സ്കൂളിലെ “സാഫല്യം “വും കരസ്ഥമാക്കി.
വലവൂർ ഗവ.യു.പി.സ്കൂളിന്റെ “തീർത്ഥം “,പാലകര സെന്റ് ആന്റണീസ് സ്കൂളിന്റെ ” ഉണർവ്വ് ” , പ്ലാശനാൽ സെന്റ് ആന്റണീസ് സ്കൂളിന്റെ “ജീവാമൃതം “, പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിന്റെ ” ഉറവകൾക്കായ് ” , കവീക്കുന്ന് സെന്റ് അപ്രേം സ്കൂളിന്റെ “ജീവനി ” , കുടക്കച്ചിറ സെന്റ് ജോസഫ് സ്കൂളിന്റെ “ഒരു ജലചിത്രം ” പൂഞ്ഞാർ സെന്റ് ജോസഫ് സ്കൂളിന്റെ “മാജിക് വാട്ടർ ” , ഇടനാട് എസ്.വി.എൻ.എസ്.എസ് സ്ക്കൂളിന്റെ ” തുലാവർഷം “, തിടനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ “ജീവാമൃതം “, മഞ്ഞാമറ്റം സെന്റ് ആന്റണീസ് സ്കൂളിന്റെ “സലിലനിധി ” , പെരിങ്ങളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിന്റെ “ജീവാമൃതം ” എന്നിവ പ്രോൽസാഹന സമ്മാനങ്ങൾക്കും അർഹരായി.കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് മൽസരം സംഘടിപ്പിച്ചത്. മൽസര വിജയികൾക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം എന്ന ക്രമത്തിൽ ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിക്കുന്നതാണ്. ഫെബ്രുവരി ഇരുപത്തിയാറാം തീയതി മൽസര വിജയികൾക്ക് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റ്യൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫെഫ്കാ മെമ്പറും ഫിലിം ഡയറക്ടറുമായ കെ. സതീഷ് മണർകാട്ട് , ജോസ് ജയിംസ്, ക്രിസ്റ്റിൻ ജോസഫ് എന്നിവരടങ്ങുന്ന “ജഡ്ജിങ്ങ് കമ്മറ്റി ” യാണ് വിജയികളെ നിർണ്ണയിച്ചെതെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴേക്കലും പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കലും അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision