സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകി ഉച്ചസമയത്തെ ജോലി വിലക്ക് നിലവില്‍ വന്നു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വരെയുള്ള മൂന്ന് മാസത്തേക്കാണ് കടുത്ത വെയിലത്തുള്ള ജോലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കടുത്ത വേനല്‍ ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലി
വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേറ്റുള്ള ജോലികള്‍ ചെയ്യിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.















