പൂഞ്ഞാർ സംഭവത്തിൽ അരുവിത്തുറ പള്ളി ഇടവകാംഗങ്ങൾ വായ് മൂടി കെട്ടി പ്രതിഷേധിച്ചു

Date:

അരുവിത്തുറ: വലിയനോമ്പുകാലത്തെ പ്രാർത്ഥനയും ദൈവാരാധനയും തടസപ്പെടുത്തുന്ന രീതിയിൽ പൂഞ്ഞാർ ഫൊറോന പള്ളി അങ്കണത്തിൽ ബഹളമുണ്ടാക്കിയ സാമൂഹിക വിരുദ്ധരെ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഇന്ന് ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്ക് പള്ളിയിലെത്തിയ അരുവിത്തുറ ഇടവക ജനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ വായ് മൂടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധത്തിന് വികാരിയച്ചൻ, സഹവികാരിമാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് ചേർന്ന അരുവിത്തുറ പള്ളി പ്രതിനിധി യോഗം സംഭവത്തിൽ പ്രതിഷേധിച്ച്
പ്രമേയം പാസാക്കി. നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. മേലിൽ ഇത്തരം വിധ്വംസക പ്രവർത്തികൾ ഉണ്ടാകാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു.ഇടവകയിലെ എ കെസിസി, പിതൃവേദി, എസ് എം വൈഎം, മാതൃവേദി തുടങ്ങിയ ഭക്തസംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...