രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി

Date:

ഫെബ്രുവരി എട്ടാം തീയതി നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അവർ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 1947ൽ രാജ്യം സ്ഥാപിതമായത് മുതൽ അമുസ്ലീങ്ങൾ രാജ്യത്തിൻറെ വികസനത്തിലും, അഭിവൃദ്ധിയിലും, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ വളർച്ചയിലും വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മെത്രാൻ സമിതിയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാജ്യസ്ഥാപകനായ മുഹമ്മദ് അലി ജിന്നായുടെ ആഗ്രഹം പോലെയും, അദ്ദേഹം മുന്നോട്ടുവെച്ച പ്രവർത്തനരീതി അടിസ്ഥാനമാക്കിയും പാക്കിസ്ഥാൻ ഒരു ബഹുസ്വര, യഥാർത്ഥ ജനാധിപത്യ സമൂഹമായി മാറാൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് ക്രൈസ്തവ എഴുത്തുകാരനും, മാധ്യമപ്രവർത്തകനും മൈനോരിറ്റി കൺസേൺ എന്ന പ്രസിദ്ധീകരണത്തിന്റെ അധ്യക്ഷനുമായ അലക്സാണ്ടർ മുഗൾ പറഞ്ഞു. മുസ്ലീങ്ങൾ അല്ലാത്തവർക്ക് പാക്കിസ്ഥാൻ പാർലമെൻറിൽ സീറ്റുകൾ സംവരണം ചെയ്യണമെന്നും വിദ്യാലയങ്ങളിൽ മുസ്ലം മത വിശ്വാസികൾ അല്ലാത്തവരോടുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നും മുഗൾ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....