സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ +1 പ്രവേശനത്തിന് ഇന്ന് മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 18 വരെയാണ് അപേക്ഷ സമർപ്പിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
