സമാധാനത്തോടെയുള്ള ജീവിതം പാലസ്തീൻ ഇസ്രായേൽ ജനതകളുടെ അവകാശം: ഫ്രാൻസിസ് പാപ്പാ

Date:

ലോകത്ത്, പ്രത്യേകിച്ച് വിശുദ്ധനാട്ടിൽ സമാധാനം പുലരട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം. ഉക്രൈൻ നേരിടുന്ന ദുഃസ്ഥിതിയെക്കുറിച്ചും പരാമർശം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി യുദ്ധങ്ങളാണ് തുടർച്ചയായി ഉണ്ടായിട്ടുള്ളതെന്നും, ലോകത്ത് ഇന്നുനടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും ദുഃഖമുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. നവംബർ 22-നു നൽകിയ വീഡിയോ സന്ദേശത്തിലാണ് ലോകത്ത് ദുഃഖവും മരണവും വിതയ്ക്കുന്ന യുദ്ധമെന്ന വിപത്തിനെതിരെ പാപ്പാ വീണ്ടും ശബ്ദമുയർത്തിയത്.

ഈ യുദ്ധങ്ങൾ അകലെയുള്ള രാജ്യങ്ങളിൽ അരങ്ങേറുമ്പോൾ അവയുടെ മാരകശക്തി നാം തിരിച്ചറിയുന്നുണ്ടാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു യുദ്ധങ്ങൾ വളരെ അടുത്തായി ഉണ്ടെന്നും, അവയെക്കുറിച്ച് പ്രതികരിക്കാൻ അവ നമ്മെ നിർബന്ധിക്കുന്നുവെന്നും ഉക്രൈനിലേയും വിശുദ്ധനാട്ടിലെയും യുദ്ധങ്ങളെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

വിശുദ്ധ നാട്ടിൽ അരങ്ങേറുന്ന സംഘർഷങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് പാപ്പാ ആവർത്തിച്ചു. പാലസ്തീനയിലെയും ഇസ്രയേലിലെയും ജനങ്ങൾക്ക് സമാധാനത്തിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പാപ്പാ പ്രസ്‌താവിച്ചു. അവരിരുവരും സഹോദരജനതകളാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധനാട്ടിൽ സമാധാനം പുലരാൻ വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിച്ച പാപ്പാ മരണമടഞ്ഞ മനുഷ്യക്കൂമ്പാരങ്ങൾക്കൊണ്ടല്ല സമാധാനം സ്ഥാപിക്കപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു. വിശുദ്ധനാടിനുവേണ്ടിയുള്ള പ്രാർത്ഥനാഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീനയിൽനിന്നും ഇസ്രയേലിനിന്നുമുള്ള വിവിധ പ്രതിനിധിസംഘങ്ങൾക്ക് പാപ്പാ കൂടിക്കാഴ്‌ച അനുവദിച്ചിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ

ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ 4.45 am : വി. കുർബാന നൊവേന...

ഒളിമ്പിക്‌സ് ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം എൽ.എഫ് എച്ച്. എസ്.

പാരീസിന്റെ ഓളപ്പരപ്പിൽ തിരിതെളിഞ്ഞ ലോകകായിക മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ...

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി. ആഘോഷങ്ങൾക്ക്...

2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ്...