പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ൽ ഫെബ്രുവരി 14,15 ദിവസങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഗവേഷണത്തിന്റെ ഭാവി പ്രതീക്ഷകളും NEP 2020 വിദ്യാഭ്യാസ നയം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസവി ചക്ഷണന്മാരും വിവിധ കോളേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി 200 അംഗങ്ങൾ ഈ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു.
സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നടത്തും. കേരള യൂണിവേഴ്സിറ്റി യു.ജി.സി – എച്ച് ആർ ഡി സി ഡയറക്ടർ ഡോ.പി. പി. അജയകുമാർ,കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ. കെ.തിയാഗു.തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡേ. ബിജു, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ജെ.വി. ആശ എന്നി വിദ്യാഭ്യാസവിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision