ശാന്തതയില്ലാതെ നൈജീരിയ; വൈദികനെ വീണ്ടും തട്ടിക്കൊണ്ടു പോയി

Date:

നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍. വൂക്കാരി രൂപത ബിഷപ്പ് മാർക് എൻസുക്വെയ്നാണ് ഇടവക വികാരിയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ കുപ്രസിദ്ധ വ്യവസായം പോലെ വളര്‍ന്നിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്ലാമിക ഗോത്രവിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നു മൂന്നു പേരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി.

സെപ്റ്റംബർ അവസാന വാരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ 20 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി തരാബ സംസ്ഥാന പോലീസ് വ്യക്തമാക്കിയിരിന്നു. ഇവരില്‍ നിന്നു മോചനദ്രവ്യത്തിന്റെ ഫലമായി ലഭിച്ച തുകയും ആയുധങ്ങളും കണ്ടെടുത്തിരിന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....