പുതുവര്‍ഷത്തിലും ചൈനീസ് മെത്രാന്‍ അകാരണമായി തടങ്കലില്‍

spot_img

Date:

2011-ൽ വത്തിക്കാന്റെ അംഗീകാരത്തോട് കൂടി നിയമിതനായ മെത്രാന്റെ പദവി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയാറായിരിന്നില്ല. ഇതിന്റെ പേരില്‍ നിരവധി തവണ തടങ്കലിലായ വ്യക്തി കൂടിയാണ് ബിഷപ്പ് പീറ്റർ ഷാവോ. അതേസമയം നിലവിലെ സാഹചര്യങ്ങൾ ആശാവഹമല്ലെന്നും ഒരുപക്ഷേ അദ്ദേഹം ദീർഘനാൾ തടവിലാക്കപ്പെടുമെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വിശ്വാസികളെ ആശങ്കയിലാഴ്ത്തി ബിഷപ്പിനെ എവിടെയാണ് തടങ്കലിലാക്കിയിരിക്കുന്നതെന്നതും അജ്ഞാതമാണ്.

കിഴക്കിൻ്റെ ജെറുസലേം എന്നറിയപ്പെടുന്ന നഗരത്തിലെ തിരുനാളാവസരങ്ങളിൽ, പൊതുവായ ദിവ്യബലി അർപ്പിക്കുന്നതിൽനിന്ന് ബിഷപ്പിനെ തടഞ്ഞുകൊണ്ട് കസ്റ്റഡിയിലെടുക്കുക പതിവായിരുന്നു. എന്നാൽ ഈ വർഷം പതിവിലും വ്യത്യസ്തമായി ക്രിസ്തുമസ്സിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡിസംബർ 16ന് സുരക്ഷാസേന അദ്ദേഹത്തെ കൊണ്ടുപോയി രണ്ടു ദിവസങ്ങൾക്കു ശേഷം വിട്ടയച്ചു. ഡിസംബർ 24, 25 തീയതികളിൽ, ക്രിസ്തുമസ് കുർബാന ആഘോഷിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹത്തെ തൈഷുൺ കൗണ്ടിയിൽ കൊണ്ടുപോയി. വൈകാതെ പുതുവര്‍ഷത്തിലും തടങ്കലിലാക്കുകയായിരിന്നു. 6 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മെത്രാനെ കുറിച്ച് യാതൊരു വിവരവുമില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related