നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആദ്യ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

Date:

. ഞാൻ വീട്ടിലെ പത്താമത്തെ മകനാണ്. ഇളയതുമാണ്. ഞാൻ വൈദികനായിട്ട് 44 വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിൽ ഓർക്കാൻ ഏറ്റവും ഇഷ്‌ടം ഉള്ളത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അപ്പം വർധിപ്പിച്ചു കർത്താവിന്റെ ആദ്യത്തെ അടയാളമാണ്. കർത്താവിന് ജനത്തോട് അനുകമ്പ തോന്നി. അവർക്ക് വിശപ്പുണ്ട് എന്ന് തോന്നി. കർത്താവ് ശിഷ്യന്മാരെ വിളിച്ചു ചോദിച്ചു.

ഇവർക്ക് എവിടെ നിന്ന് നമ്മൾ ഭക്ഷിക്കാൻ കൊടുക്കും! ശിഷ്യന്മാർ പറഞ്ഞു. 5000 ത്തോളം പുരുഷന്മാരുണ്ട്. ആ സംഖ്യയിൽ ഒരു സൂചനയുണ്ട്. അതിനേക്കാൾ കൂടുതൽ സ്ത്രീകളുണ്ട്. കുഞ്ഞുങ്ങളുണ്ട്. നമ്മുടെ കയ്യിൽ 5 അപ്പമാണ് ഉള്ളത്, രണ്ടു മീനും കർത്താവ് കരങ്ങൾ നീട്ടിയപ്പോൾ അഞ്ചപ്പവും രണ്ടു മീനും അവിടുത്തേക്ക് തന്നെ കൊടുത്തു. കർത്താവ് അത് എടുത്തുയർത്തി, വാഴ്ത്തത്തി, മുറിച്ച്, അവരെ പന്തികളിൽ ഇരുത്തി എല്ലാം വിതരണം ചെയ്തു. എല്ലാവരും തിന്നു തൃപ്‌തരായതിനുശേഷം ബാക്കിവന്നത് ശേഖരിച്ചു. അത് കൊട്ട നിറയെ ഉണ്ടായിരുന്നു. പൗരോഹിതത്തെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ എന്നും എനിക്ക് തോന്നിയിട്ടുള്ള ചിന്ത, ദൈവം എടുക്കുന്നു ഉയർത്തുന്നു. മുറിക്കുന്നു. നൽകുന്നു എന്നതാണ്.

മേജർ ആർച്ചുബിഷപ്പ് ആകുമെന്ന ചിന്തയോടുകൂടി ഞാൻ ഈ സിനഡിനു വന്നതല്ല പക്ഷേ ദൈവത്തിൻ്റെ നിയോഗം അതാണെങ്കിൽ ഞാൻ കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ല. സിനഡ് എന്ന വാക്കിനർത്ഥം ഒരുമിച്ച് നടക്കുക എന്നതാണ്. ഞാൻ യോഗ്യത കൊണ്ടോ കഴിവുകൊണ്ടോ ഇത് ഏറ്റെടുക്കുകയല്ല. പക്ഷേ ദൈവത്തിൽ ആശ്രയിച്ച് പിതാക്കന്മാർ എല്ലാവരുടെയും വൈദികരുടെയും സ്‌മർപ്പിതരുടെയും ദൈവജനത്തിന്റെ മുഴുവനും സഹകരണത്തോടുകൂടി ഇത് ദൈവം ആഗ്രഹിക്കുന്നതു പോലെ നിർവഹിക്കാൻ പരിശ്രമിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....