പ്രഭാത വാർത്തകൾ

Date:


. പാലാ വിഷൻ ന്യൂസ് .
2024 മാർച്ച് 01, വെള്ളി 1199 കുംഭം 17
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


വാർത്തകൾ

. സിവിൽ, ക്രിമിനൽ കേസുകളി ലെ ഇടക്കാല സ്റ്റേ ഉത്തരവുകൾ ആറുമാസത്തിനുശേഷം ഇല്ലാതാകുമെന്ന മുൻ ഉത്തരവ് തിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യ ക്ഷനായ ഭരണഘടനാ ബെഞ്ചാണ് മുൻ ഉ ത്തരവ് തിരുത്തിയത്.
 
. തൃശ്ശൂർ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനിടയില്‍ ദേഹത്ത് പടര്‍ന്ന് പിടിക്കുകയായിരുന്നു.

. ഇന്ത്യ മുന്നണിയെ പ്രതിസന്ധി യിലാക്കി ശരദ് പവാർ. മഹാരാഷ്ട്രയിലെ ഭ രണപക്ഷ നേതാക്കളെ പവാർ അത്താഴ വി രുന്നിന് ക്ഷണിച്ചതായാണ് വിവരം. മുഖ്യമ ന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്. ഞായറാഴ് സർക്കാർ പരിപാടിക്കായി എ ത്തുന്ന നേതാക്കളെയാണ് പവാർ ബരാമ തിയിലെ വസതിയിലേക്ക് ക്ഷണിച്ചത്. പ വാറിന്റെ പുതിയ നീക്കത്തിന് പിന്നിൽ മക ൾ സുപ്രിയ സുലേയാണെന്നാണ് അഭ്യൂഹം.

. ആസാം കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ്റ് റാണ ഗോസ്വാമി ബിജെ പിയിൽ ചേർന്നു. ഗോഹട്ടിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി. റാണ ഗോസ്വാമി കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രയങ്കാ ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ പുനരാലോചന. യുപിയിലെ രാഷ്ട്രീ യ സാഹചര്യത്തിൽ വന്ന മാറ്റമാണ് കോ ൺഗ്രസിനെ പുനരാലോചനയിലേക്ക് നയിച്ചത്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതാണ് കോൺഗ്രസ് തീരുമാനം മാറ്റാൻ ആലോചിക്കുന്നത്.

. ഹിമാചൽപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത ആറ് വിമത കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്‌പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കി.
ബജറ്റ് പാസാക്കാൻ ചേർന്ന നിയമസഭാ സമ്മേളനത്തിൽ വിപ്പ് നല്‌കിയിട്ടും വിമതർ വിട്ടുനിന്നിരുന്നു.

. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വാക്കീൽ ഹസന്റെ വീട് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) പൊളിച്ചു നീക്കി. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് വടക്കു കിഴക്കന്‍ ഡൽഹിയിലെ ഖജൗരി ഖാസിലുള്ള ഹസന്റെ വീട് പൊളിച്ചു നീക്കിയതെന്ന് ഡിഡിഎ അറിയിച്ചു. എന്നാൽ കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടിസൊന്നും നൽകിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു

. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വജ്രായുധമെന്ന് വിശേഷിക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി ഉടൻ ആരംഭിക്കും. രാപ്പകൽ വ്യത്യാസമില്ലാതെ ശത്രുപക്ഷത്തിന്റെ ലക്ഷ്യങ്ങൾ തകർക്കാൻ കരുത്തുള്ള ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഇതിനകം തന്നെ നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളാണ് ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
 
. ഭീകരവാദത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ മുസ്ലീം കോൺഫറൻസ് (സംജി വിഭാഗം), ജമ്മു കശ്മീർ മുസ്ലീം കോൺഫറൻസ് (ഭട്ട് വിഭാഗം) എന്നിവയെ നിരോധിത സംഘടനകളായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ സംഭവങ്ങൾ. എൻസിപി ശരദ് പവാർ വിഭാഗം നേതാവായ ജയന്ത് പാട്ടീൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സന്ദർശിക്കാനെത്തിയതാണ് പുതിയ സംഭവവികാസം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ എത്തിയാണ് ഏക്നാഥ് ഷിൻഡെയുമായി ജയന്ത് പാട്ടീൽ കൂടിക്കാഴ്ച നടത്തിയത്

. വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ്‌ കെ. അരുൺ കീഴടങ്ങി. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. കെ. അരുണിന്റെ അറസ്റ്റ്  രേഖപ്പെടുത്തും. ഇനി പത്തുപേരെയാണ് പിടികൂടാനുള്ളത്.

. രാജസ്ഥാൻ സർക്കാരിന്റെ ‘രണ്ടുകുട്ടി നയ’ത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. രണ്ട് കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന 1989ലെ നിയമത്തിനാണ് അംഗീകാരം ലഭിച്ചത്. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം

. സന്ദേശ്ഖലിയിലെ ഭൂമി തട്ടിപ്പും ബലാത്സംഗവും കൊലപാതകവും തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. സന്ദേശ്ഖാലിയിലെ ഗ്രാമവാസികൾ ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് ഒന്നിലധികം കേസുകൾ തൃണമൂൽ നേതാവിന്റെ പേരിൽ ഉണ്ട്.

. സംസ്ഥാനത്ത് വീണ്ടും കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയിലധികമാണ് വർദ്ധിച്ചത്. ചൂട് കൂടിയതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഒരു മാസം മുൻപ് 180 രൂപയായിരുന്നു ഒരു കിലോ ചിക്കന്റെ വില. എന്നാൽ, നിലവിലെ വില 240 രൂപയിലധികമാണ്. കോഴിയിറച്ചി വില ക്രമാതീതമായി ഉയർന്നാൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങളുടെ വിലയും അനുപാതികമായി ഉയരുന്നതാണ്.
 
. ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം. ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ബിനോയ് കോടിയേരിയെ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടീസുകള്‍ക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

. സംസ്ഥാനത്ത് സിറ്റിംഗ് എംപിമാരുടെ പട്ടിക നല്‍കി കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരന്റെയും പേര് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് നല്‍കിയത്. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പ്രതികൾ പോലീസിൽ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നാല് പേർക്കെതിരെ നരഹത്യാകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. പുതിയകാവ് ക്ഷേത്രം വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

. ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സന്ദേശമാണ് വിവിധ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നത്. എന്നാൽ, ഈ സന്ദേശങ്ങൾ വ്യാജമാണെന്ന് റെയിൽവേ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്.


. പനിയുടെ ലക്ഷണങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പ  റോമിലെ ജിമെല്ലി ആശുപത്രിയിലെത്തി പരിശോധനകൾക്കു വിധേയനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു മാർപാപ്പ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്‌ച, ത്രികാലജപ പ്രാർത്ഥനയില്‍ പങ്കെടുത്തു. ഇന്നലെ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയുള്ള സന്ദേശം വായിക്കാന്‍ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്‌ട്രപതി തടഞ്ഞുവച്ചത്. രാജ്ഭവനാണ് ബില്ലുകൾ തടഞ്ഞുവച്ചിരിക്കുന്ന കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

. സംസ്ഥാനത്ത് വാക്സിനേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പല വാക്സിനുകൾ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിന്റെയും, വാക്സിനേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.


 
.ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടിച്ചെടുത്തു. ചോക്ലേറ്റ് മിഠായികളാണ് പോലീസ് പിടികൂടിയത്. ഉത്സവപ്പറമ്പുകളിൽ ഇത്തരം മിഠായികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ക്യാൻസറിനും മാരകമായ കരൾ രോഗത്തിനുമെല്ലാം കാരണമാകുന്ന രാസവസ്തുവാണ് റോഡമിൻ ബി. മണപ്പുള്ളിയിൽ നിന്നാണ് ജില്ലാ ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് മിഠായികൾ പിടിച്ചെടുത്തത്.

. സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു. എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്.


. വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

. സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വെറുതെ വിട്ടത്. റഷീദിനെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. റഷീദ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതിയുടെ വിധി.

. മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് പെറ്റമ്മ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ് ജുമൈലത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി. വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് ഇവർ മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂർ തഹസിൽദാർ, താനൂർ ഡിവൈഎസ്പി വി വി ബെന്നി, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു.

. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്പി അറിയിച്ചു.
 
. കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസ് നിഗമനം. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. 

 
. മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.ഷര്‍ട്ട് ഇസ്തിരിയിട്ട് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് വെള്ളം വരുമെന്നും ,നോക്കുമ്പോള്‍ മരപ്പട്ടി മൂത്രം ഒഴിക്കുന്നതാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

. മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

. അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹൂസ്റ്റൺ സർവകലാശാലയിൽ സാത്താനിക രൂപം സ്ഥാപിച്ചതിനെതിരെ പ്രാർത്ഥനയും പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. ആടിന്റെ സമാനമായി ചുരുണ്ട മുടിയുള്ള സ്ത്രീയുടെ രൂപമുള്ള പ്രതിമ ഷാഹ്സിയാ സിക്കന്ദർ എന്ന വ്യക്തിയാണ് നിർമ്മിച്ചത്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന രൂപമാണിതെന്ന് സിക്കന്ദർ വ്യക്തമാക്കിയിരിന്നു. ലോകത്തിൻറെ മേലുള്ള ആധിപത്യത്തിന്റെ സൂചകമായി ഒരു മെറ്റൽ പ്രതലത്തിലാണ് പ്രതിമവെച്ചിരിക്കുന്നത്.

. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ കത്തോലിക്ക മുസ്ലീം സമുദായങ്ങൾക്കു നേരെയുണ്ടായ ഇരട്ട ഭീകരാക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുർക്കിന ഫാസോയിലെ ആരാധനാലയങ്ങൾക്കു നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിക്കുകയാണെന്ന് ഇന്നലെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെ പേപ്പല്‍ പ്രതിനിധി പാപ്പയുടെ സന്ദേശം വായിച്ചു. തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഔദ്യോഗിക ടെലിഗ്രാം സന്ദേശം അയച്ചിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....