പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഡിസംബർ 13, 2023  ബുധൻ 1199 വൃശ്ചികം 27

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 നവകേരള സദസിൻ്റെ പ്രധാനല ക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ. നവകേരള സദ സ് പരാതി നൽകാനുള്ള വേദിയാണെന്ന് പറഞ്ഞ തോമസ് ചാഴിക്കാടൻ എംപിയെ യും മുഖ്യമന്ത്രി വിമർശിച്ചു. പാലാ മണ്ഡലത്തിലെ നവ കേരള സദസ് ഉ ദ്ഘാടനം ചെയ്ത‌ത്‌ സംസാരിക്കുകയായിരു ന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യ ങ്ങൾ ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിൽ വ രുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെ ന്നും പരാതികൾ നൽകാൻ വേറെയും വഴി കളുണ്ടെന്നും പറഞ്ഞു.


🗞🏵 ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14 വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസരം നാളെ അവസാനിക്കുമെന്ന തെറ്റിദ്ധാരണ പരന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്കേറിയിരുന്നു. 

🗞🏵 പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ഷ ഷാജന്‍ സ്കറിയക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് കോടതി ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചത്. 

🗞🏵 വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റമാകും. ഭാരതീയ ന്യായ സംഹിതയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ന്യായ സംഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിര്‍മ്മാണവും പ്രചാരവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അതിനാല്‍ ഇത് ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണെന്നും കേന്ദ്രം അറിയിച്ചു. കുറ്റം തെളിയുന്നവരെ ജീവപര്യന്തം തടവിനോ തുക്കുകയറിനോ ശിക്ഷിക്കാം

🗞🏵 പലസ്‌തീനുമായുള്ള പ്രശ് നം ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പരിഹരി ക്കാൻ ഇസ്രയേൽ ഒരുക്കമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ചയാണ് ബൈഡൻ ഇക്കാര്യം പറ ഞ്ഞത്. ഇതോടൊപ്പം ഭരണരീതികളിൽ മാ റ്റം വരുത്തണമെന്ന് ഇസ്രയേൽ പ്രധാനമ ന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബൈഡൻ ആവശ്യപ്പെടുകയും ചെയ്തു.


 
🗞🏵 സെറ്റ് പരീക്ഷയും എ സ്എൽ ഇടി പരീക്ഷയും പാസാകുന്നതും സംസ്ഥാനത്തെ കോളജുകളിൽ നിയമന ത്തിനുള്ള അടിസ്ഥാന യോഗ്യതയായി ക ണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വി ദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരു ത്തിയത് പരിഗണിച്ചാണ് സർക്കാരിന്റെ നീ ക്കം.

🗞🏵 വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരു മരണം കൂടി. ഗുണ്ടൽ പ്പേട്ടിലാണ് ആദിവാസി മധ്യവയസനെ കടുവ കൊന്ന് തിന്നത്. ബന്ദിപ്പുർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസ വ(54) ആണ് കൊല്ലപ്പെട്ടത്.വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ബസ വയെ കടുവ ആക്രമിക്കുകയായിരുന്നു.
 
🗞🏵 തിങ്കളാഴ്‌ച രാത്രി തിരുവ നന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാ ൻ റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാ ണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡിസംബർ 10, 11 തീയതികളിലെ എസ്എഫ്ഐ പ്രതി ഷേധങ്ങളിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരി ക്കണമെന്നുമാണ് ആവശ്യം.

🗞🏵 ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക്. തിരക്ക് വർധിച്ചതോടെ നിരവധി പേരാണ് ദർശനം കിട്ടാതെ പന്തളത്ത് നിന്നും തിരിച്ച് മടങ്ങുന്നത്. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് ഭക്തർ പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തിരിച്ചുപോകുന്നത്. മാലയൂരിയാണ് ഇവരുടെ മടക്കം. തൊഴാന്‍ എത്തിയവരില്‍ കുട്ടികളും പ്രായമായവരുണ്ട്. ഭക്ഷണം പോലും കഴിക്കാനാകാതെ ക്യൂവില്‍ നിന്ന് കരയുകയാണ് കുട്ടികൾ. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുകയാണ് കുട്ടികളും പ്രായമായവരും.

🗞🏵 എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന ഭക്തരടക്കം എരുമേരി- റാന്നി പാത ഉപരോധിച്ചത്. ഒന്നരമണിക്കൂറോളം പ്രതിഷേധം നീണ്ടു.

🗞🏵 ജോലിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വാഭാവിക മരണം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 

🗞🏵 സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ എന്നീ നിർദേശങ്ങളോടു മുഖം തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
 
🗞🏵 എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ വെട്ടിലായി സർക്കാരും ആഭ്യന്തര വകുപ്പും. ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും അധിക സുരക്ഷ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പൊലീസ് ഉന്നതർ അവഗണിച്ചു. മാത്രമല്ല രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്ഐക്കാർക്ക്  ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തി.

🗞🏵 കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്ന് ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍ പോലും പറയുന്നു താന്‍ പോലും ഇത്രയും കാശ് കണ്ടിട്ടില്ലെന്ന്.
പക്ഷേ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഷാ പറഞ്ഞു

🗞🏵 ഭജൻ ലാൽ ശർമ്മയെ രാജസ്ഥാന്റെ  മുഖ്യമന്ത്രിയാക്കാൻ ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ അംഗീകാരം ലഭിച്ചു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പേര് തീരുമാനിച്ചത്.
സംഗനേർ എംഎൽഎയിൽ നിന്നുള്ള എംഎൽഎയാണ് ഭജൻലാൽ ശർമ, ആദ്യമായി എംഎൽഎയായ അദ്ദേഹം ഇനി രാജസ്ഥാൻ മുഖ്യമന്ത്രിയാകും. ഭരത്പൂർ നിവാസിയാണ് ഭജൻ ലാൽ ശർമ്മ. സംഗനീരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെ 48081 വോട്ടുകൾക്കാണ് ശർമ പരാജയപ്പെടുത്തിയത്.

🗞🏵 കശ്മീർ പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കപ്പെടണമെന്ന് ചൈന. കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവച്ച ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ചൈന. കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.

🗞🏵 വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ ‘ഡന്‍കി’ തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഷാരൂഖ് ഖാന്റെ സന്ദർശനം. നടൻ തന്റെ ടീമിനൊപ്പം പ്രശസ്തമായ ആരാധനാലയത്തിലേക്ക് നടക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുഖം മറച്ചാണ് ഷാരൂഖ് ഖാൻ ക്ഷേത്രം സന്ദർശിച്ചത്. മുഖം മറച്ചിട്ടും ആരാധകര്‍ താരത്തെ തിരിച്ചറിയുകയായിരുന്നു.

🗞🏵 വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മയ്ക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ വിധി. അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി നൽകി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

🗞🏵 സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും.
 
🗞🏵 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ ഡീപ്ഫേക്ക് ടെക്‌നോളജി ഉൾപ്പെടെയുള്ള എ.ഐ ഉയർത്തുന്ന ഭീഷണികൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. AI-യുടെ മഹത്തായ കാര്യങ്ങൾ താൻ പ്രതീക്ഷിക്കുന്നുവെന്നും ‘ഇന്ത്യയുടെ ടെക് ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം സൃഷ്ടിക്കാനുള്ള കഴിവ്’ അതിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, എ.ഐയുടെ ദോഷഫലങ്ങൾ വൻ ദുരന്തം വരുത്തിവെയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

🗞🏵 ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും എഡിജിപി കോടതിയെ അറിയിച്ചു.
 
🗞🏵 ശബരിമലയില്‍ ഇപ്പോഴുള്ളത് സ്വാഭാവിക തിരക്കാണെന്നും പ്രചരിക്കുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പുറത്തുള്ള തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും കോണ്‍ഗ്രസും കൂടി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

🗞🏵 ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍. രാഷ്ട്രപതിയേയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

🗞🏵 വൃക്ക രോഗിയായ ഭർത്താവിന് വൃക്ക ദാനം ചെയ്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി സുഗുണനെയാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

🗞🏵 ത​ല​ശ്ശേ​രി ഇ​ല്ലി​ക്കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ൽ​ നി​ന്ന് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ഫ​രീ​ദാ​ബാ​ദി​ൽ ​നി​ന്ന് കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച 400 കി​ലോ ഹാ​ൻ​സാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ഇ​ല്ലി​ക്കു​ന്ന് ചി​റ​മ്മ​ൽ റോ​ഡി​ലെ ബ​ദ​രി​യ മ​സ്ജി​ദി​ന് സ​മീ​പം യാ​സി​ൻ എ​ന്ന വാ​ട​കവീ​ട്ടി​ൽ നി​ന്നാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്

🗞🏵 നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പൊലീസ് പിടിയില്‍. അ​ഞ്ച​ര​ക്ക​ണ്ടി ക​ല്ലാ​യി സ്വ​ദേ​ശി​ ജാ​ബിർ ആണ് പിടിയിലായത്. മ​ട്ട​ന്നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചയാണ് ഇയാൾ പിടിയിലായത്

🗞🏵 ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. എതിര്‍കക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ്പിയ്ക്കും ഹൈക്കോടതി നോട്ടീസ് ഹര്‍ജി നല്‍കി. ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

🗞🏵 തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടായതായി രാജ്ഭവന്‍. കാറിന്റെ പിന്നിലെ ഗ്ലാസിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായതായി കാണിച്ച് രാജ്ഭവന്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടിനോടൊപ്പം കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു

🗞🏵 മലങ്കര സുറിയാനി ക ത്തോലിക്കാ സഭയുടെ പൂനെ-കട്‌കി സെ ന്റ് എഫ്രേം ഭദ്രാസനത്തിൻ്റെ പുതിയ ഇടയ നായി ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ. ഡോ.മത്തായി കടവിൽ ഓഐസിയെ നിയമിച്ചു. ഫ്രാൻസി സ് മാർപാപ്പായുടെ അംഗീകാരത്തോടെ, മ ലങ്കര സുറിയാനി സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലി ക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വത്തിക്കാനിലും പ്രാദേശിക സമയം ഇന്ന് വൈകിട്ട് 4.30-ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ ക ത്തീഡ്രൽ ദൈവാലയത്തിലും നടന്നു.

🗞🏵 പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ഒളിമ്പിക് ഡി ലിയോണിന്റെ ആരാധകർ പരിശുദ്ധ കന്യകാമറിയത്തിന് കൃതജ്ഞത അർപ്പിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഫ്രാൻസിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ഡിസംബർ പത്താം തീയതി ടൂളൂസ് ഫുട്ബോൾ ക്ലബ്ബുമായി നടന്ന മത്സരത്തിനിടയിൽ “ആവേ മേരി” എന്ന് എഴുതിയ മാതാവിന്റെ ചിത്രവും, ഫോർവിയർ ബസിലിക്ക എന്ന പേരിലറിയപ്പെടുന്ന ലിയോണിലെ മൈനർ ബസിലിക്കയുടെ ചിത്രവും ഉൾപ്പെടുന്ന കൂറ്റന്‍ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചാണ് അവർ തങ്ങളുടെ മരിയന്‍ സ്നേഹം പ്രകടമാക്കിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....