മാർ റാഫേൽ തട്ടിലിനു ആശംസകളുമായി മെത്രാന്മാര്‍

Date:

സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും ഹൃദയവിശാലതയിലൂടെയും പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനു സീറോമലബാർ സഭയെ ധീരമായി നയിക്കാനാകുമെന്നു കെസിബിസി പ്രസിഡൻ്റും സീറോ മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച്ബിഷപ്പുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

സീറോമലബാർ സഭയുടെ തനിമയും പൈതൃകവും വലിയ സാധ്യതകളും എ ല്ലാവരെയും ചേർത്തുനിർത്തുന്ന സഭാധ്യക്ഷൻ്റെ ശുശ്രൂഷയിൽ ഭദ്രമായിരിക്കും. സാർവത്രികസഭയ്ക്കു കൂടുതൽ മിഷണറിമാരെ നൽകിയ സഭയാണി ത്. സഭയുടെ പ്രേഷിത ശുശ്രൂഷകൾക്കു പുതിയ നേതൃത്വം കൂടുതൽ ഉണർവാകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയെ പ്രത്യാശയോടെ നയിച്ചു. അദ്ദേ ഹത്തിന്റെ ശുശ്രൂഷയുടെ സാക്ഷ്യം പ്രചോദനമാണ്. സഭയ്ക്ക് കൂടുതൽ ശ ക്തമായ സാക്ഷ്യം നൽകാൻ ഇനിയും സാധിക്കുമെന്നും മാർ ക്ലീമിസ് അനു മോദന പ്രസംഗത്തിൽ പറഞ്ഞു.

ആരെയും വേദനിപ്പിക്കാതെ, എല്ലാവരോടും സൗഹാർദപൂർവം ഇടപെടുന്ന മാർ റാഫേൽ തട്ടിലിൻ്റെ പോസിറ്റീവ് സമീപനരീതികൾ സീറോ മലബാർ സഭയുടെ നേതൃശുശ്രൂഷയിൽ കരുത്താകുമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ദൈവം ഏൽപ്പിച്ച ദൗത്യമാണിത്. കുരിശുകളിലൂടെ വിജയം നേടിയ ക്രിസ്ത സഭാധ്യക്ഷനെയും സഭയെയും വഴിനടത്തും. പ്രക്ഷുബ്‌ധമായ കാലത്ത് സഭയെ ശക്തമായി നയിച്ച മാർ ആലഞ്ചേരിയോടു സഭാംഗങ്ങൾ എക്കാലവും കൃതജ്ഞയുള്ളവരാണെന്നും ബിഷപ്പ് ഡോ. വടക്കുംതല പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....