കൊച്ചി: മണിപ്പൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണംമെന്നു സംഘടന ആവശ്യപ്പെട്ടു. സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതു വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision