ജൽ ജീവൻ മിഷൻ

Date:

കോട്ടയം : വൻകിട കുത്തക കമ്പനികൾക്ക് കുടിവെള്ള മേഖല തുറന്നു കൊടുക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജൽ ജീവൻ മിഷൻ പദ്ധതിയുടെ തുടർ നടത്തിപ്പ് പൊതുമേഖലയിൽ നിലനിറുത്തുന്ന ഏക സംസ്ഥാനം കേരളം മാത്രമാണന്നും കേരള വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള കുടിവെള്ളം ജനങ്ങളുടെ അവകാശമാണന്നും ജൽ ജീവൻ മിഷനിലൂടെ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ കേരള വാട്ടർ അതോറിറ്റിക്ക് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചെറുകിട കുടിവെള്ള പദ്ധതികൾക്ക് ആവശ്യാനുസരണം കുടിവെള്ളം നൽകുന്നതിന് വാട്ടർ അതോറിറ്റി സന്നദ്ധമാണന്നും എല്ലാ പഞ്ചായത്തുകളും ജൽ ജീവൻ മിഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നവകേരള സദസ്സിനു മുന്നോടിയായി കേരള വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ സമിതി കോട്ടയം കെ.ഡബ്ലിയു .എ ഹാളിൽ സംഘടിപ്പിച്ച ജല സമൃദ്ധ നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ ജല ശുചിത്വ മിഷൻ സെക്രട്ടറി കൂടിയായ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എസ്. അനിൽ രാജ് അദ്ധ്യക്ഷതവഹിച്ചു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുട്ടപ്പൻ , പ്രോജക്ട് ഡിവിഷൻ എക്സി. എഞ്ചിനീയർ വിജുകുമാർ . വി. എൻ , ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ , അസി.എക്സി എഞ്ചിനീയർ എൻ.ഐ. കുര്യാക്കോസ്, സി. ഐ.റ്റി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. അമൃതരാജ്, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഷൈലേന്ദ്രകുമാർ , ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ സെക്രട്ടറി പി.കെ. കുമാരൻ ,വിവിധ ഐ.എസ്.എ പ്രതിനിധികളായ ഉല്ലാസ്സ് .സി.എൻ, തങ്കമ്മ പി.ജി, ജയ്സൺ ഫിലിപ്പ്, ജിജിൻ വിശ്വം, പോൾസൺ കൊട്ടാരത്തിൽ, അനൂപ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ടെക്നിക്കൽ അസിസ്റന്റ് അസ്സി എം ലൂക്കോസ്, ശരത് കുമാർ , റ്റി.ഡി.ജോസുകുട്ടി , പ്രീത കെ.നായർ , ഡി. ഗീതാകുമാർ , ജോസഫ് പള്ളിത്തറ, ഷീബാ ബെന്നി, എബിൻ ജോയി, സിജി ബിജുമോൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....