ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക യാത്ര!

Date:

മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തോടനുബന്ധിച്ച് പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ രണ്ടാം തീയതി ബുധനാഴ്ച (02/08/23) എത്തിയ ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടന പരിപാടികൾ തുടരുന്നു.

ഈ മാസം ആറാം തീയതി ആഗോള കത്തോലിക്കാ യുവജനങ്ങളുടെ സമാഗമത്തിൻറെ സമാപന ദിവ്യബലി അർപ്പിച്ചതിനു ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേക്കു മടങ്ങുക. ലിസ്ബണിലെ ആദ്യ ദിനമായിരുന്ന ബുധനാഴ്ച പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ (Marcelo Rebelo de Sousa) യുമായുള്ള സൗഹൃദ കൂടിക്കാഴ്ച, അന്നാടിൻറെ ഭരണാധികാരികൾ, പൗരസമൂഹത്തിൻറെയും മതങ്ങളുടെയും പ്രതിനിധികൾ, നയതന്ത്രപ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കു ശേഷം അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തി ഉച്ചവിരുന്നിൽ പങ്കെടുത്ത് അല്പം വിശ്രമിച്ച പാപ്പായുടെ അന്നു ഉച്ചതിരിഞ്ഞുള്ള പരിപാടികൾ പോർച്ചുഗലിൻറെ നാഷണൽ അസ്സെംബ്ലിയുടെ, അഥവാ, പർലിമെൻറിൻറെ അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേർക്കാഴ്ച, മൊസ്തെയിരൊ ദൊസ് ജെരോണിമോസ് ( Mosteiro dos Jerónimos) ആശ്രമത്തിൽ വച്ച് മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമൊത്ത് സായാഹ്നപ്രാർത്ഥന എന്നിവയായിരുന്നു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...